മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്: വിഹാരി പുറത്ത്; ഉമേഷ് യാദവ് കളിക്കും

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി പ്രോട്ടീസിനെ ഫീൽഡിംഗിനയക്കുകയായിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-1ന് ഇരു ടീമുകളും സമനില പാലിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ വിരാട് കോലി തിരികെ എത്തിയതോടെ ഹനുമ വിഹാരി പുറത്തായി. രഹാനെയും പൂജാരയും ടീമിലെ സ്ഥാനം നിലനിർത്തി. പരുക്കേറ്റ മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവ് ടീമിലെത്തി.
കേപ്‌ടൗണിൽ ഇന്ത്യക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല. അത് മറികടക്കാനായാൽ മറ്റൊരു റെക്കോർഡ് കൂടി ഇന്ത്യയെ തേടിയെത്തും. ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര എന്ന റെക്കോർഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
Story Highlights : india batting south africa test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here