ഡി-ലിറ്റ് വിവാദം; സര്‍വകലാശാലയും ഗവര്‍ണറും തുറന്ന പോരിലേക്ക്

ഡി-ലിറ്റ് വിവാദത്തില്‍ സര്‍വകലാശാലയും ഗവര്‍ണറും തുറന്നപോരിലേക്ക്. കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിസിയുടെ കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു വിമര്‍ശനം. പക്ഷേ എല്ലാവരും വിസിയുടെ ഭാഷയെയാണ് പരിഹസിച്ചത്. സര്‍വശാലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സിന്‍ഡിക്കേറ്റ് വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും സിന്‍ഡിക്കേറ്റ് ചേരാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഡി ലിറ്റ് വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല വിളിച്ചുചേര്‍ത്ത പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം പുരോഗമിക്കുകയാണ്. യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. വി സി കൊടുത്ത കത്ത് ചോര്‍ത്തിയെന്നും വിസിയെ അപമാനിച്ചെന്നും യോഗത്തില്‍ വിമര്‍ശിച്ചു.വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. കേരള സര്‍വകലാശാല ആസ്ഥാനത്ത് വിസി വി.പി മഹാദേവന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
Read Also : ധീരജ് കൊലപാതകം; സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു: കെ സുധാകരൻ
അതേസമയം സര്‍വകലാശാല വി സി യുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡി ലിറ്റ് വിഷയത്തില്‍ വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവര്‍ണര്‍ -സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നിലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാത്രമല്ല ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് സിസ്ട്രയെ കണ്‍സള്‍ട്ടായി നിയമിച്ചതെന്ന്. പദ്ധതി തുകയുടെ അഞ്ച് ശതമാനം കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കാനുള്ള തീരുമാനം അഴിമതിയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.
Story Highlights : D-LIT issue kerala, kerala univeristy vc, govrnor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here