അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം; ദിലീപിനൊപ്പം രണ്ട് പേർ കൂടി ജാമ്യാപേക്ഷ നൽകി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ കൂടാതെ രണ്ട് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിലെ നാലും ആറും പ്രതികളാണ് ഇവർ. ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയത്. ദിലീപിന്റേത് ഉൾപ്പെടെയുള്ള ജാമ്യാപേക്ഷകൾ ഹൈക്കോടതി നാളെ പരിഗണിക്കും.
എന്നാൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ല, ഈ കാര്യവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു വിവരവുമില്ല എന്നാണ് പ്രതികളായ ഇവർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് കേസ് നാളെ പരിഗണിക്കും.
Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു
അതേസമയം ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയെന്ന് എഡിജിപി ശ്രീജിത്ത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോൾ പറയാനാകില്ലെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂർത്തിയായിട്ടുണ്ട്.
Story Highlights : dileep-court-order-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here