കൊവിഡ് ക്ലസ്റ്റർ മറച്ചുവച്ച പത്തനംതിട്ട നഴ്സിംഗ് കോളജിനെതിരെ നടപടി, എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ക്ലസ്റ്റർ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ അറിയിക്കാനും മന്ത്രി നിർദേശം നൽകി.
കൊവിഡ് ക്ലസ്റ്റർ മറച്ചുവച്ച പത്തനംതിട്ട ജില്ലയിലെ നഴ്സിംഗ് കോളജിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. അതേസമയം സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.
Read Also : കൊവിഡ് വ്യാപനം; സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും, മുഖ്യമന്ത്രിമാരുമായി ചർച്ച
ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.
Story Highlights : omicron-cluster-at-pathanamthitta-health-minister-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here