ജലന്ധർ ബിഷപ്പ് ഹൗസിൽ ആഹ്ലാദപ്രകടനം; നന്ദി അറിയിച്ച് ജലന്ധർ രൂപത

ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ നന്ദി അറിയിച്ച് ജലന്ധർ രൂപത. ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ച എല്ലാവർക്കും നന്ദിയെന്ന് ജലന്ധർ രൂപത. പ്രാർത്ഥിച്ചവർക്ക് നന്ദിയെന്നായിരുന്നു ജലന്ധർ സഭ വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. കൂടെ നിന്നവർക്കും പിന്തുണ അറിയിച്ചവർക്കും സഭ നന്ദി അറിയിക്കുകുയം ചെയ്തു.
‘ഇന്നത്തെ വിധിയിലൂടെ കോടതി ജലന്ധർ രൂപതയുടെ മെത്രാനായ ഫ്രാങ്കോ മുളയ്ക്കല്‍ പിതാവിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. നാളിതുവരെ വിശ്വസിച്ചവർക്കും, അദ്ദേഹത്തിന് വേണ്ട നിയമസസഹായം നല്‍കിയവർക്കും നന്ദി രേഖപ്പെടുത്തുന്നു’- ജലന്ധർ രൂപതയുടെ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. (franco mulakkal)
Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു
പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. ഫ്രാങ്കോയുടെ അനുയായികള്‍ കോടതിക്ക് പുറത്ത് ‘പ്രെയ്സ് ദ ലോർഡ് വിളിച്ച് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു . തൃശൂരില്‍ നിന്നും എത്തിയ ഫ്രാങ്കോയുടെ ബന്ധുക്കളായ ചിലർ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്യുകയും ചെയ്തു.
Story Highlights : bishop-franco-case-verdict-family-members-and-supporters-of-franco-happy-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here