പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം. കോൺഗ്രസ് സിപിഐഎം സിപിഐ എന്നി പാർട്ടികൾ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചു. ചില നീക്കുപോക്കുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു പറഞ്ഞു. സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്നാണ് മറ്റ് ഇടത് പാർട്ടികളുടെ നിലപാട്.(punjab elections 2022)
Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ഉത്തർപ്രദേശ് ബിജെപിയിൽ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയിൽ നിന്ന് രാജി വച്ച സ്വാമി പ്രസാദ് മൗര്യ പാർട്ടിയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്. ആര്‍എസ്എസ് മൂര്‍ഖനെപോലെയും ബിജെപി വിഷം കൂടിയ പാമ്പിനെ പോലെയുമാണെന്നായിരുന്നു രാജിവച്ചതിന് ശേഷമുള്ള മൗര്യയുടെ പ്രസ്താവന. എന്നാൽ താൻ കീരിയെപ്പോലെയാണെന്നും ബിജെപിയെ യുപിയിൽ നിന്ന് തുടച്ചുനീക്കുമെന്നും മൗര്യ പറഞ്ഞു.
യുപിയിൽ ബിജെപിയെ തുടച്ചുനീക്കും വരെ ഞാൻ കീരിയെ പോലെ പോരാടുമെന്നാണ് മൗര്യ ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ ബിജെപിയിൽ നിന്ന് വീണ്ടും നിരവധി പേ രാജി വച്ചു. യുപി മന്ത്രിയഭയിൽ നിന്ന് കൂടുതൽ രാജികൾ ഉണ്ടാകുമെന്ന് മൗര്യ പറഞ്ഞിരുന്നു. എട്ട് പേർ ഇതുവരെ യുപി സർക്കാരിൽ നിന്ന് രാജിവച്ചു.
Story Highlights : punjab-elections2022-cpim-congress-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here