Advertisement

കൊവിഡ് ഭേദപ്പെട്ടതിനു പിന്നാലെ ഹൃദ്രോഗം; അൽഫോൺസോ ഡേവിഡ് മാസങ്ങളോളം പുറത്തിരിക്കും

January 15, 2022
1 minute Read

ബയേൺ മ്യൂണിക്കിൻ്റെ കനേഡിയൻ ലെഫ്റ്റ് ബാക്ക് അൽഫോൺസോ ഡേവിഡ് മാസങ്ങളോളം പുറത്തിരിക്കും. കൊവിഡ് മുക്തനായ താരത്തിന് മയോകാർഡിറ്റിസ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന്, ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

അൽഫോൺസോ ഡേവിസ് അടക്കം 9 പേർക്കാണ് ബയേണിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 പേരും നെഗറ്റീവായി ടീമിനൊപ്പം ചേർന്നു. എന്നാൽ, കൊവിഡാനന്തര ഹൃദ്രോഗം ബാധിച്ചതിനാൽ ഡേവിഡ് ഇപ്പോൾ വിശ്രമത്തിലാണ്. വരുന്ന മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഡേവിസ് കളിക്കില്ലെന്ന് കാനഡ ഫുട്ബോൾ അറിയിച്ചു. കോൺകാഫ് മേഖലയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ കാനഡ.

Story Highlights : Alphonso Davies COVID related heart issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top