Advertisement

എടികെ മോഹൻബഗാൻ-ബെംഗളൂരു എഫ്സി മത്സരം മാറ്റിവച്ചു; ലീഗിൽ ഇരട്ട നീതിയെന്ന് എഡു ബീഡിയ

January 15, 2022
2 minutes Read
atk bengaluru match postponed

ഐഎസ്എലിൽ ഇന്ന് നടക്കാനിരുന്ന എടികെ മോഹൻബഗാൻ-ബെംഗളൂരു എഫ്സി എഫ്സി മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ഒഡീഷക്കെതിരായ എടികെയുടെ മറ്റൊരു മത്സരവും മാറ്റിവച്ചിരുന്നു. മറ്റ് മത്സരങ്ങൾ നടത്തുകയും ചെയ്തു. ഇതേ തുടർന്ന് തീരുമാനത്തിനെതിരെ എഫ്സി ഗോവയുടെ എഡു ബീഡിയ രംഗത്തെത്തി. (atk bengaluru match postponed)

അഞ്ച് എടികെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് വിവരം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മത്സരങ്ങൾ മാറ്റിവെക്കില്ലെന്നാണ് ഐഎസ്എൽ അധികൃതർ അറിയിച്ചത്. 11 പേർ രോഗബാധിതരല്ലാതെ ടീമിലുണ്ടെങ്കിൽ മത്സരം നടത്തുമെന്നും അത്രയയും താരങ്ങൾ ഇല്ലെങ്കിൽ എതിരാളിയെ 3-0 എന്ന സ്കോറിനു വിജയി ആയി പ്രഖ്യാപിക്കും എന്നുമായിരുന്നു അറിയിപ്പ്. എന്നാൽ, എടികെയുടെ കാര്യത്തിൽ ഇതിൽ നിന്ന് മലക്കംമറിയുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിനെതിരെ എഫ്സി ഗോവ താരം എഡു ബീഡിയ പരസ്യമായി രംഗത്തെത്തി.

‘ഇന്നലെ 9 കോവിഡ് കേസുകൾ ഉണ്ടായിരിക്കെയാണ് എഫ്സി ഗോവ കളിച്ചത്. മത്സരം മാറ്റിവെച്ചിരുന്നില്ല. എന്നാൽ ഇന്ന് ഒരു ടീമിന്റെ മത്സരം മാറ്റിവെച്ചു. ഇതേ കാരണത്താൽ രണ്ടാം തവണയാണ് ഈ ടീമിന്റെ മത്സരം മാറ്റിവെക്കുന്നത്. ഈ ടീമിന് മാത്രം എന്തു കൊണ്ട് ഇങ്ങനെ എന്ന് ആർക്കെങ്കിലും പറഞ്ഞു തരാമോ? മലിനമായ ടൂർണമെൻ്റ്. ടൂർണമെൻ്റ് തുടരാൻ താരങ്ങൾക്ക് താത്പര്യമില്ല. കരാർ പൂർത്തീകരിക്കാൻ വേണ്ടി മാത്രം ഒരു ആവേശവുമില്ലാതെയാണ് അവർ കളിക്കുന്നത്. ഇത്തരം നിയമങ്ങൾ കൊണ്ട് ഇതാണ് നമുക്ക് ലഭിച്ചത്. എത്രയും വേഗം ലീഗ് അവസാനിക്കാനാണ് ബയോ ബബിളിൽ ഉള്ളവരെല്ലാം ആഗ്രഹിക്കുന്നത്.’- എഡു ബീഡിയ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഈസ്റ്റ്‌ ബംഗാൾ, എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി, ബെംഗളൂരു എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ എന്നീ ടീമുകളൊക്കെ ഐസൊലേഷനിലാണ്. മുംബൈ സിറ്റി എഫി, ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി എന്നീ ടീമുകളിൽ മാത്രമാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്തത്.

Story Highlights : atk mohun bagan bengaluru fc match postponed edu bedia response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top