ലത മങ്കേഷ്‌കർ ഐസിയുവിൽ തന്നെ തുടരും

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്‌കറിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെ ലതാ മങ്കേഷ്‌കറിന് ന്യുമോണിയയും ബാധിച്ചിരുന്നു. ഐസിയുവിൽ തുടരുമെന്നും ലതാ മങ്കേഷ്‌കറിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി പറയുന്നു. ( latha mangeshkar ICU )
എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധു പ്രതികരിച്ചു. കുടുംബം ഇതിൽ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാർത്ഥനകൾ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.
Read Also : കേന്ദ്ര സര്‍ക്കാര്‍ ലത മങ്കേഷ്‌കറുടെയും സച്ചിന്റെയും യശസ്സ് ഇല്ലാതാക്കരുതായിരുന്നു: രാജ് താക്കറെ
നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നഖിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷൻ, പത്മഭൂൻ, ദാദാസാഹെബ് ഫാൽകെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ആൽബം 2004 ലെ വീർ സാറ എന്ന ചിത്രത്തിലേതായിരുന്നു.
Story Highlights : latha mangeshkar ICU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here