ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപണം; സിനഡിനെതിരെ വൈദികര്‍

കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ വീണ്ടും ഭിന്നത. ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ സിനഡില്‍ അടിച്ചമര്‍ത്തിയെന്ന ആരോപണമുയര്‍ത്തി വൈദികര്‍ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.
കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്ന് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.
Read Also : കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here