പീസ ഓർഡർ ചെയ്ത വയോധികയ്ക്ക് നഷ്ടമായത് 11 ലക്ഷം രൂപ !

ഓൺലൈനിൽ പീസ ഓർഡർ ചെയ്ത വയോധികയ്ക്ക് നഷ്ടമായത് 11 ലക്ഷം രൂപ. മുംബൈയിലാണ് ഈ സൈബർ കുറ്റകൃത്യം അരങ്ങേറിയത്. ( woman lost 11 lakhs after ordering pizza )
സബർബൻ അന്ധേരി സ്വദേശിനിയായ സ്ത്രീ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഓൺലൈനായി പീസ ഓർഡർ ചെയ്തത്. അന്ന് 9,999 രൂപയാണ് വയോധികയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പിന്നീട് ഒക്ടോബർ 29ന് ഡ്രൈഫ്രൂട്ട്‌സ് ഓർഡർ ചെയ്തപ്പോൾ നഷ്ടമായത് 1,496 രൂപയാണ്.
നഷ്ടമായ പണം തിരികെ ലഭിക്കാനായി ഗൂഗിളിൽ തെരഞ്ഞപ്പോൾ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ട സ്ത്രീ എത്തിയത് സൈബർ തട്ടിപ്പുകാരുടെ വലയിലായിരുന്നു. പണം തിരികെ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലേഡ് ചെയ്യാൻ തട്ടിപ്പുകാർ സ്ത്രീയോട് ആവശ്യപ്പെട്ടു. പറഞ്ഞതനുസരിച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതോടെ വയോധികയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് ലഭിച്ചു.
Read Also : സൊമാറ്റോയിൽ പീസ ഓർഡർ ചെയ്തു; ടെക്കിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
ഇതോടെ വയോധികയുടെ അക്കൗണ്ടിലുണ്ടായിരുന്ന 11.78 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്. 2021 നവംബർ 14നും ഡിസംബർ 1നും ഇടയിലായി പലപ്പോഴായാണ് ഈ പണം തട്ടിയത്. തന്റെ സമ്പാദ്യം മുഴവൻ നഷ്ടപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് വയോധിക പൊലീസിനെ സമീപിച്ചത്.
ബികെസി സൈബർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. കുടർന്ന് സെക്ഷൻ 420 (കബിളിപ്പിക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ തയാറാക്കിയിരിക്കുന്നത്.
Story Highlights : woman lost 11 lakhs after ordering pizza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here