വെഞ്ഞാറമൂട് ഗ്രേഡ് എസ്‌ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം വെഞ്ഞാറമൂട് ഗ്രേഡ് എസ്‌ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. ഗ്രേഡ് എസ്‌ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാമൂട് സ്വദേശി റോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഷറഫുദ്ദീന്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം തേമ്പാമൂട് പ്രദേശത്ത് പെട്രോളിങ് നടത്തുകയായിരുന്നു. ഈ സമയത്താണ് സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടെത്തിയത്. കാറിന്റെ ഡോറും ബോണറ്റുമടക്കം തുറന്ന നിലയിലായിരുന്നു. പൊലീസെത്തിയപ്പോള്‍ കാറില്‍ നാലംഗ സംഘം മദ്യപിച്ച നിലയില്‍ കണ്ടെത്തി. രാത്രിയായതിനാല്‍ ടോര്‍ച്ച് അടിച്ചാണ് പൊലീസ് പരിശോധിച്ചത്. ഇത് മദ്യപസംഘം ചോദ്യം ചെയ്തതോടെ സാഹചര്യങ്ങള്‍ വഷളാവുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ് എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights : attack against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here