ആ ഭാഗ്യവാൻ കോട്ടയത്തുണ്ട്; ക്രിസ്മസ് പുതുവത്സര ബമ്പർ സദാനന്ദന്

ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ട് ആ ഭാഗ്യവാനെ കണ്ടെത്തി. ക്രിസ്മസ് പുതുവത്സര ബമ്പർ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കാണ് ലഭിച്ചത്. ( christmas new year bumper lottery result )
കുടയംപടി ഒളിപ്പറമ്പിൽ സദാനന്ദൻ ഇപ്പോഴും ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പിലാണ്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ തേടിയെത്തിയിരിക്കുന്നത്.
കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദാനന്ദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കുടയംപടിയിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് സെൽവൻ ലോട്ടറി എടുത്തത്. പെയിന്റിംങ് തൊഴിലാളിയായ സദാനന്ദൻ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദൻ താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ഇപ്പോൾ ഭാഗ്യദേവത എത്തിയിരിക്കുന്നത്. ഈ ആഹ്ലാദത്തിലാണ് സദാനന്ദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷും , സഞ്ജയും.
Read Also : പൂജാ ബമ്പർ ഏജന്റിന് ;അഞ്ച് കോടി രൂപ ലഭിച്ചത് ലോട്ടറി ഏജന്റായ ജേക്കബ് കുര്യന്
ഇന്ന് ഉച്ചയോടെയാണ് ക്രിസ്മസ് -പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നത്. ത ഏ 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം വീതം 6 പേർക്ക് ലഭിക്കും. തആ 161796, തഇ 319503, തഉ 713832, തഋ 667708, തഏ 137764 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.
Story Highlights : christmas new year bumper lottery result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here