കൊവിഡ് മാനദണ്ഡം ലംഘിച്ചു; ബിജെപിക്കെതിരെ കേസെടുത്ത് പൊലീസ്

ബിജെപിക്കെതിരെ കേസെടുത്ത് പൊലീസ്. പെരുമ്പാവൂരിൽ നടത്തിയ ബിജെപി പരിപാടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ പരിപാടിയിൽ അഞ്ഞൂറിലധികം പേർക്കെതിരെയാണ് കേസെടുത്തത്. ബിജെപി സംസ്ഥാന സെക്രട്ടറി സുധീറിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.
കോഴിക്കോടും എറണാകുളത്തും ബിജെപിയുടെ പ്രകടനം നടന്നു. കോഴിക്കോട് നഗരമധ്യത്തില്ലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 1643 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ ഇന്ന് മുപ്പത് ശതമാനത്തിലധികമാണ് ടിപിആർ.
Read Also : സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
എറണാകുളം പെരുമ്പാവൂരിലും ബിജെപി നിയന്ത്രണം ലംഘിച്ച് പ്രകടനം നടത്തി. പ്രകടനത്തിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. പോപ്പുലർ ഫ്രണ്ടിനെതിരെ ബിജെപി നടത്തുന്ന ജനജാഗ്രതാ സദസ്സ് ആയിരുന്നു പരിപാടി. ആലപ്പുഴ കൊലപാതകത്തിന് എതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയിലാണ് 500ലേറെ പങ്കെടുത്തത്. നിലവിൽ 50 പേർക്ക് മാത്രമാണ് അനുമതി. പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് നിയന്ത്രണം ലംഘിച്ചത്.
Story Highlights : covid-protocol-violated-by-bjp-in-kozhikode-and-ernakulam-police-case-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here