കൊവിഡ് വ്യാപനം; പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐയും കോണ്‍ഗ്രസും

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐ. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന ധര്‍ണയും മാറ്റി.( cpi and congress)
കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഐഎമ്മും ബിജെപിയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചത്. ടിപിആര്‍ 36 ശതമാനം കടന്ന തിരുവനപുരത്ത് സിപിഐഎം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളില്‍ നടന്നു. ടിപിആര്‍ 27 കടന്ന തൃശൂരില്‍ സിപിഐഎമ്മിന്റെ തിരുവാതിരയും ബിജെപിയുടെ പ്രതിഷേധ പരിപാടിയും നടന്നു. തൃശൂരില്‍ സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്. അതേസമയം കൊവിഡ് കണക്കിലെ
ടുത്ത് പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് സിപിഐയും തീരുമാനമെടുത്തത്.
തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു.
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിപിആര്‍ 20ത്തില്‍ കൂടുതലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രം അനുമതിയുണ്ടാകൂ.നേരത്തെ പൊതുപരിപാടികള്‍ക്കും, വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണം മതചടങ്ങുകളിലേക്ക് കൂടി നീട്ടിയത്.
Read Also : എ. സമ്പത്തിനെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; ഒൻപത് പുതുമുഖങ്ങൾ
സംസ്ഥാനത്ത് ഇന്നലെ 17,755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26.92 ആണ് ടിപിആര്‍.തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനെയാണ് രോഗബാധ.
Story Highlights : cpi and congress, covid, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here