Advertisement

കൊവിഡ് മാനദണ്ഡ ലംഘനം; മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് എംടി രമേശ്

January 17, 2022
2 minutes Read
mt ramesh

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ബിജെപി നേതാവ് എംടി രമേശ്. സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി പ്രവര്‍ത്തകര്‍ക്കതിരെ കേസെടുത്തത്.കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസെടുത്തതെങ്കില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു.(mt ramesh)

‘രണ്ടുദിവസം മുന്‍പ് മുഖ്യമന്ത്രിയും കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്തിരുന്നു, ബിജെപി നേതാക്കള്‍ക്കെതിരെ മാത്രം കേസെടുത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ആയിരക്കണക്കിന് ആളുകളാണ് സിപിഐഎം ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തയ്യാറാകണം’. എംടി രമേശ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ കോഴിക്കോട് മുതലക്കുളത്ത് പരിപാടി സംഘടിപ്പിച്ചത്. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍ നടത്തരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ആയിരത്തിലധികം പേരാണ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

Read Also : കോട്ടയത്തെ കൊലയ്ക്ക് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പക; എസ് പി ഡി ശിൽപ

അതേസമയം ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights : mt ramesh, k surendran, bjp, covid protocol, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top