കൊവിഡ് ആശങ്ക; ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരവും മാറ്റി

ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരവും മാറ്റിവച്ചു. ഹൈദരാബാദ് എഫ്സി-ജംഷഡ്പൂര്‍ എഫ്സി മത്സരമാണ് മാറ്റിയത്. കൊവിഡ് ആശങ്കയെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. കൊവിഡ് ആശങ്കയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നലത്തെ മത്സരം മാറ്റിവച്ചിരുന്നു. മുംബൈ സിറ്റിക്കെതിരായ കിക്കോഫിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് ഐഎസ്എല്‍ അധികൃതര്‍ തീരുമാനം അറിയിച്ചത്.(ISL 2022)
ബ്ലാസ്റ്റേഴ്സ് ടീമിലെ കൊവിഡ് വ്യാപനം കാരണമാണ് തീരുമാനം. മത്സരത്തിന് ആവശ്യമായ കളിക്കാര്‍ ബ്ലാസ്റ്റേഴ്സ് ടീമിൽ ഇല്ലെന്ന് ഐഎസ്എൽ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം.
Read Also : പിങ്ക് പൊലീസ് വിചാരണ; കുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി
മത്സരം മറ്റൊരു ദിവസം നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതും നിലവിലെ ജേതാക്കളായ മുംബൈ നാലാം സ്ഥാനത്തുമാണ്.
Story Highlights : todays-isl-changed-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here