തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കൊവിഡ് ക്ലസ്റ്റർ; 20 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ്

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കൊവിഡ് ക്ലസ്റ്റർ. മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു കൂടാതെ 5 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചു. കോട്ടൺ ഹിൽ സ്കൂളിലെ 20 വിദ്യാർത്ഥികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാഗങ്ങൾ താൽകാലികമായി അടച്ചു.
Read Also : കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ല; കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് വി ഡി സതീശൻ
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും കൊവിഡ് പടരുകയാണ്. ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മന്ത്രി വി.ശിവൻകുട്ടിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തരൂർ എം.എൽ.എ. പി.പി. സുമോദിനും കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് പടർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കെത്തേണ്ടന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു.
Read Also : ഇന്നത്തെ പ്രധാന വാർത്തകൾ (18-01-2022)
സെക്രട്ടറിയേറ്റിൽ ജോലി ക്രമീകരണം വേണമെന്ന് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർ സെക്രട്ടറി വരെയുള്ളർ ഓഫിസിൽ വരികയും മറ്റ് ജീവനക്കാരെ വർക്ക് ഫ്രം ഹോം ആക്കണമെന്നുമാണ് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
Story Highlights : covid19-in-cotton-hill-school-trivandrum-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here