ധനുഷും ഐശ്വര്യയും വേർപിരിയുന്നു

തമിഴ് സൂപ്പർ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. ഇന്നലെ രാത്രിയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ( dhanush aiswarya separated )
ധനുഷിന്റെ ട്വീറ്റ് ഇങ്ങനെ :
‘പതിനെട്ട് വർഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നിൽക്കുന്നു. ഈ യാത്ര വളർച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞങ്ങൾ രണ്ട് പാതയിലാണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയിൽ പിരിയാൻ തീരുമാനിച്ചു. വ്യക്തിയെന്ന നിലയിൽ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങൾക്ക് വേണ്ട സ്വകാര്യത നൽകണം.
ഓം നമഃശിവായ
സ്‌നേഹം പടരട്ടെ,
ഡി
ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാ സ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിർമാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു.
Read Also : കര്‍ണന് ശേഷം പുതിയ ചിത്രവുമായി ധനുഷും മാരി സെല്‍വരാജും
????? pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022
വിവാഹ സമയത്ത് ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസും മാത്രമാണ് ഉണ്ടായിരുന്നത്. നാല് തവണ ദേശീയ അവാർഡ് പുരസ്‌കാരം നേടിയ ധനുഷ് രാഞ്ചനയ്ക്ക് ശേഷം അത്രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു.
Story Highlights : dhanush aiswarya separated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here