Advertisement

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളജിൽ ഡി ജെ പാർട്ടി; മ്യൂസിക്കൽ പരിപാടിക്കാണ് അനുമതി നൽകിയതെന്ന് പ്രിൻസിപ്പൽ

January 18, 2022
1 minute Read

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡി ജെ പാർട്ടി. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളജിലാണ് ഡി ജെ പാർട്ടി നടന്നത്. പട്ടാമ്പി ശ്രീ ശങ്കര കോളജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് ഡി ജെ പാർട്ടി നടത്തിയത്. ആരോഗ്യവകുപ്പിന്റെ കർശന നിർദേശം നിലനിൽക്കെയാണ് ഡി ജെ പാർട്ടി സംഘടിപ്പിച്ചത്.

കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. യാതൊരു സുരക്ഷ മുൻകരുതലോ കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഡി ജെ പാർട്ടി നടന്നത്. സിപിഐഎമ്മിന്റെ തിരിവാതിരക്കളയടക്കം വിമർശനമുയർന്ന സാഹചര്യത്തിലാണ് പട്ടാമ്പി കോളജിലും പരിപാടി നടന്നത്. പാലക്കാട് ജില്ലയിലെ മാത്രം കൊവിഡ് ടി പി ആർ 33.8% ആണ് ഇന്നലത്തെ കണക്കുകൾ.

Read Also : ചുരുളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്; ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ

പ്രിൻസിപ്പലിന്റെ അറിവോടു കൂടിയാണ് ഡി ജെ പാർട്ടി നടന്നത്. 100 പേർക്ക് പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകിയെന്നാണ് പ്രിസിപ്പലിന്റെ വിശദീകരണം. ഏകദേശം 500 ലധികം വരുന്ന വിദ്യാർത്ഥികൾ ഡി ജെ പാർട്ടിയിൽ പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

എന്നാൽ ഡി ജെ പാർട്ടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പട്ടാമ്പി ഗവ സംസ്‌കൃത കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചു. മ്യൂസിക്കൽ പരിപാടിക്കാണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : dj-party-in-palakkad-govt-college-including-more-five-hundred-people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top