കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. ( kottayam ksrtc bus overturned )
ഇന്ന് പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം. അപകടം സംഭവിക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 16 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ ബസ് നിരവധി പോസ്റ്റിൽ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്.
Read Also : കെഎസ്ആർടിസി രണ്ടാം ഘട്ട സിറ്റി ഷട്ടിൽ നാളെ മുതൽ
ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പുലർച്ചെയായിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി.
Story Highlights : kottayam ksrtc bus overturned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here