ഗാന രചയിതാവ് എസ് വി ഉസ്മാൻ അന്തരിച്ചു

കവിയും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ എസ്. വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് പയ്യോളി കോട്ടക്കൽ സ്വദേശിയായ എസ് വി ഉസ്മാൻ നിരവധി ജനപ്രിയ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച മധുവർണ പൂവല്ലേ എന്നു തുടങ്ങുന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് ഇദ്ദേഹത്തിൻ്റെ വേർപാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതിയിരുന്നു. ദീർഘകാലം വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻ്റായിരുന്നു.
Read Also :സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഏറെ സുപരിചിതരായ എരഞ്ഞോളി മൂസയും പീർ മുഹമ്മദും എം കുഞ്ഞി മൂസയും പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ രചിയിതാവ് കൂടിയാണ് എസ്.വി ഉസ്മാൻ. ബലിമൃഗങ്ങളുടെ രാത്രി,അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.
Story Highlights : song writer SV Usman passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here