Advertisement

കൊവിഡ്‌ വ്യാപനം; നാല് ട്രെയിനുകൾ റദ്ദാക്കി

January 21, 2022
2 minutes Read

കൊവിഡ്‌ വ്യാപനം പരിഗണിച്ച് നാളെ മുതൽ അടുത്ത വ്യാഴാഴ്ച വരെ നാല് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്,കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്‌പ്രസ് ,കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്‌പ്രസ് ,തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ

  • നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ് (ട്രെയിൻ നമ്പർ -16366)
  • കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ- 06425)

3) കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ.06431)

4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ 06435)v

അതേസമയം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights : train cancelled in kerala due to covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top