ഗോവ തെരെഞ്ഞെടുപ്പ്; മികച്ച സ്ഥാനാർഥിയെ മൽസരിപ്പിച്ചാൽ പിൻമാറാൻ തയ്യാറെന്ന് ഉത്പാൽ പരീക്കർ; പാർട്ടി വിടാനൊരുങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി ട്വന്റിഫോറിനോട്

ബിജെപിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം ഏറെ വേദനയോടെ എടുത്ത ഒന്നായിരുന്നെന്ന് മുതിർന്ന ബിജെപി നേതാവായിരുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ. പനാജി മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ ബിജെപി മൽസരിപ്പിച്ചാൽ ഞാൻ പിൻമാറാൻ തയ്യാറാണെന്നും ഉത്പാൽ പറഞ്ഞു.
ഗോവയിലെ ബിജെപിയുടെ മുഖമായിരുന്നു മനോഹർ പരീക്കർ. എല്ലാ പ്രാദേശിക പാർട്ടികളുമായും അദ്ദേഹത്തിന് നല്ല അടുപ്പമായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നിട്ടും സംസ്ഥാനം ഭരിക്കാൻ ബിജെപിയെ സഹായിച്ചത് മനോഹർ പരീക്കറുടെ ജനസ്വീകാര്യതയായിരുന്നു. പരീക്കർ മുഖ്യമന്ത്രിയായാൽ ഞങ്ങൾ കൂടെ നിൽക്കുമെന്ന് രണ്ട് പ്രാദേശിക പാർട്ടികൾ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.
പനാജിയിൽ സിറ്റിങ് എംഎൽഎ അറ്റനാസിയോ മോൻസരാറ്റയെ മൽസരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. 2019ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ 10 എംഎൽഎമാരിൽ ഒരാളാണ് ഇദ്ദേഹം. പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്പാൽ പരീക്കർ രംഗത്തുവന്നത്.
ഞാൻ എപ്പോഴും ബിജെപിക്കാരനാണ്. പാർട്ടിയുടെ ആത്മാവ് നിലനിർത്താൻ വേണ്ടിയാണ് മൽസരിക്കുന്നതെന്നും ഉത്പാൽ പരീക്കർ പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജിവച്ചത് ഇഷ്ടമുണ്ടായിട്ടല്ല. വേദനയോടെയാണ് ആ തീരുമാനം എടുത്തത്. 1994 പിതാവിനും സമാനമായ സാഹചര്യത്തിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. അതേ സാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പാർട്ടിയുടെ ചരിത്രം അറിയുന്നവർക്ക് ഞാൻ പറയുന്ന കാര്യം വേഗത്തിൽ മനസിലാകുമെന്നും ഉത്പാൽ പരീക്കർ പറഞ്ഞു.
Read Also : യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; വാർത്ത തള്ളി പ്രിയങ്ക ഗാന്ധി
എന്നാൽ പാർട്ടി വിടാനൊരുങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഉത്പാൽ പരീക്കറുമായും മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്മി കാന്ത് പർസേക്കറുമായും ദേവേന്ദ്ര ഫട്‌നവിസ് സംസാരിക്കും. തൃണമൂൽ കോൺഗ്രസ്സും ആംആദ്‌മി പാർട്ടിയും ബിജെപിക്ക് ഭീഷണിയല്ലെന്നും ഗോവയിൽ 40 സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രമോദ് സാവന്ത് ട്വന്റിഫോറിനോട് പറഞ്ഞു.
22ലധികം സീറ്റുകൾ നേടുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിന് സാധിക്കുമെന്ന് ഉറപ്പാണ്. നിരവധി വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ബി ജെ പി സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷമായി ബി ജെ പിയാണ് ഗോവ ഭരിക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ സർക്കാറുണ്ടാക്കാനുള്ള ഭൂരിഭക്ഷം ഉണ്ടായിരുന്നില്ല. കോൺഗ്രസിൽ അംഗങ്ങളെ ചാടിച്ചാണ് സർക്കാർ രൂപവത്ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടുമെത്തുമ്പോൾ പരീക്കറുടെ മകൻ ബിജെപി ടിക്കറ്റിൽ മൽസരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ പാർട്ടി തീരുമാനം മറിച്ചാണുണ്ടായത്. തുടർന്ന് ഉത്പാൽ പരീക്കർ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പനാജി മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. നേതൃത്വങ്ങളുടെ ഇടപെടൽ മൂലം ഉത്പാൽ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. മികച്ച സ്ഥാനാർഥിയെ പാർട്ടി പനാജിയിൽ മൽസരിപ്പിച്ചാൽ ഞാൻ പിൻമാറുമെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ പ്രതികരണം.
Story Highlights :
ഗോവ തെരെഞ്ഞെടുപ്പ്; മികച്ച സ്ഥാനാർഥിയെ മൽസരിപ്പിച്ചാൽ പിൻമാറാൻ തയ്യാറെന്ന് ഉത്പാൽ പരീക്കർ; പാർട്ടി വിടാനൊരുങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരുരുമെന്ന് ഗോവ മുഖ്യമന്ത്രി ട്വന്റിഫോറിനോട്
ബിജെപിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം ഏറെ വേദനയോടെ എടുത്ത ഒന്നായിരുന്നെന്ന് മുതിർന്ന ബിജെപി നേതാവായിരുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ. പനാജി മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ ബിജെപി മൽസരിപ്പിച്ചാൽ ഞാൻ പിൻമാറാൻ തയ്യാറാണെന്നും ഉത്പാൽ പറഞ്ഞു.
ഗോവയിലെ ബിജെപിയുടെ മുഖമായിരുന്നു മനോഹർ പരീക്കർ. എല്ലാ പ്രാദേശിക പാർട്ടികളുമായും അദ്ദേഹത്തിന് നല്ല അടുപ്പമായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നിട്ടും സംസ്ഥാനം ഭരിക്കാൻ ബിജെപിയെ സഹായിച്ചത് മനോഹർ പരീക്കറുടെ ജനസ്വീകാര്യതയായിരുന്നു. പരീക്കർ മുഖ്യമന്ത്രിയായാൽ ഞങ്ങൾ കൂടെ നിൽക്കുമെന്ന് രണ്ട് പ്രാദേശിക പാർട്ടികൾ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.
പനാജിയിൽ സിറ്റിങ് എംഎൽഎ അറ്റനാസിയോ മോൻസരാറ്റയെ മൽസരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. 2019ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ 10 എംഎൽഎമാരിൽ ഒരാളാണ് ഇദ്ദേഹം. പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്പാൽ പരീക്കർ രംഗത്തുവന്നത്.
ഞാൻ എപ്പോഴും ബിജെപിക്കാരനാണ്. പാർട്ടിയുടെ ആത്മാവ് നിലനിർത്താൻ വേണ്ടിയാണ് മൽസരിക്കുന്നതെന്നും ഉത്പാൽ പരീക്കർ പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജിവച്ചത് ഇഷ്ടമുണ്ടായിട്ടല്ല. വേദനയോടെയാണ് ആ തീരുമാനം എടുത്തത്. 1994 പിതാവിനും സമാനമായ സാഹചര്യത്തിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. അതേ സാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പാർട്ടിയുടെ ചരിത്രം അറിയുന്നവർക്ക് ഞാൻ പറയുന്ന കാര്യം വേഗത്തിൽ മനസിലാകുമെന്നും ഉത്പാൽ പരീക്കർ പറഞ്ഞു.
എന്നാൽ പാർട്ടി വിടാനൊരുങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരുരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഉത്പാൽ പരീക്കറുമായും മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്മി കാന്ത് പർസേക്കറുമായും ദേവേന്ദ്ര ഫട്‌നവിസ് സംസാരിക്കും. തൃണമൂൽ കോൺഗ്രസ്സും ആംആദ്‌മി പാർട്ടിയും ബിജെപിക്ക് ഭീഷണിയല്ലെന്നും ഗോവയിൽ 40 സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രമോദ് സാവന്ത് ട്വന്റിഫോറിനോട് പറഞ്ഞു.
22ലധികം സീറ്റുകൾ നേടുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിന് സാധിക്കുമെന്ന് ഉറപ്പാണ്. നിരവധി വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ബി ജെ പി സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷമായി ബി ജെ പിയാണ് ഗോവ ഭരിക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ സർക്കാറുണ്ടാക്കാനുള്ള ഭൂരിഭക്ഷം ഉണ്ടായിരുന്നില്ല. കോൺഗ്രസിൽ അംഗങ്ങളെ ചാടിച്ചാണ് സർക്കാർ രൂപവത്ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടുമെത്തുമ്പോൾ പരീക്കറുടെ മകൻ ബിജെപി ടിക്കറ്റിൽ മൽസരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ പാർട്ടി തീരുമാനം മറിച്ചാണുണ്ടായത്. തുടർന്ന് ഉത്പാൽ പരീക്കർ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പനാജി മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. നേതൃത്വങ്ങളുടെ ഇടപെടൽ മൂലം ഉത്പാൽ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. മികച്ച സ്ഥാനാർഥിയെ പാർട്ടി പനാജിയിൽ മൽസരിപ്പിച്ചാൽ ഞാൻ പിൻമാറുമെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ പ്രതികരണം.
Story Highlights : assembly-elections-goa-panaji-utpal-parrikar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here