യുപി തെരഞ്ഞെടുപ്പ് : സഖ്യം പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി; രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന്

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിംഗ് കുശ്വാലയും ഭാരത് മുക്തി മോർച്ചയുമായാണ് ഒവൈസി സഖ്യത്തിലായത്. ( owaisi announce alliance )
സഖ്യം അധികാരത്തിലെത്തിയാൽ രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഒരാൾ ഒബിസി വിഭാഗത്തിൽ നിന്നും മറ്റൊരാൾ ദളിത് വിഭാഗത്തിൽ നിന്നുമായിരിക്കും. മുസ്ലിം വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്ന് ഒവൈസി വ്യക്തമാക്കി.
നേരത്തെ ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി സഖ്യം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഒവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സഖ്യത്തിൽ നിന്നും പുറത്തുവന്ന രാജ്ഭർ എസ്പിയോടൊപ്പം കൈകോർക്കുകയായിരുന്നു.
Read Also : യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; വാർത്ത തള്ളി പ്രിയങ്ക ഗാന്ധി
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ മുതൽ തന്നെ ഒവൈസി ആരംഭിച്ചു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ച് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് എഐഎംഐഎം. സംസ്ഥാനത്ത് മുസ്ലീം സമുദായത്തിന് പരിഗണന ലഭിക്കുന്നില്ലെന്ന് ഒവൈസി പ്രതികരിച്ചിരുന്നു. അധികാരത്തിലെത്തിയ ഒരു പാർട്ടിയും ഈ വിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചില്ലെന്നും അവർ അനീതി നേരിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 10 മുതൽ മാർച്ച്ഏ 7 വരെ ഏഴ് ഘട്ടമായാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Story Highlights : owaisi announce alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here