Advertisement

പൊലീസിന് മൂക്കുകയറിടണം; സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

January 22, 2022
2 minutes Read
thrissur cpim dictrict convention against police

പൊലീസിനെതിരെ തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. കൊലപാതകം നടന്നാൽ അത് രാഷ്ട്രീയ കൊലപാതകമല്ല എന്ന് പോലിസ് ഏക പക്ഷീയമായി പറയുന്നു. ചാവക്കാട് സനൂപിന്റെ കൊലപാതകത്തിൽ ഉൾപ്പടെ പൊലീസിന്റെ അഭിപ്രായപ്രകടനം ശരിയായ രീതിയിൽ അല്ലെന്ന് സമ്മേളനത്തിൽ ആരോപണമുയർന്നു. ( thrissur cpim dictrict convention against police )

പൊലിസും മാഫിയകളും ഗുണ്ടകളും തമ്മിലുള്ള ബന്ധം ഭരണതിളക്കം കെടുത്തുകയാണെന്ന് സിപിഐഎം സമ്മേളനത്തിൽ വിലയിരുത്തി. പൊലീസിനെ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ ഫലപ്രദമായല്ല പൊലീസ് പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.

പൊലീസിനെതിരെ ജാഗ്രത വേണം. പൊലീസ് കർശന നിലപാട് എടുക്കേണ്ട സമയത്ത് എടുത്തില്ല. മാഫിയ വിളയാട്ടങ്ങൾ തടയുന്നില്ല. ആദ്യത്തെ പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന പൊലീസിങ് അല്ല ഇപ്പോൾ ഉള്ളത് എന്നിവയാണ് സമ്മേളനത്തിൽ ഉയർന്ന മറ്റ് വിമർശനങ്ങൾ.

Read Also : സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

അതേസമയം, സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം നാളെയും തുടരാൻ തീരുമാനമായി. സിപിഐഎം അവെയ്ലബിൾ സെക്രട്ടേറിയറ്റിലാണ് തീരുമാനം. സമ്മേളനത്തിൽ 50 പേരിൽ കൂടാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് തൃശൂർ സമ്മേളനത്തെ ബാധിക്കില്ലെന്ന് സിപിഐഎം പറയുന്നു. ഔട്ട്ഡോർ യോ​ഗത്തിൽ 150 പേർക്ക് ഇരിക്കാമെന്നാണ് സിപിഐഎം വ്യാഖ്യാനം. കൊവഡ് നിയന്ത്രണ കാറ്റ​ഗറിയിൽ തൃശൂർ ഇല്ലെന്നുമാണ് സിപിഐഎം നിലപാട്.

Story Highlights : thrissur cpim dictrict convention against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top