Advertisement

നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രിംകോടതിയിൽ

January 23, 2022
2 minutes Read

നടിയെ ആക്രമിച്ച കേസിൽ സുപ്രിംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഇന്ന് മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുമതി. എന്നാൽ ദിലീപിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. ചോദ്യം ചെയ്യൽ പൂർണമായി ചിത്രീകരിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യകത്മാക്കി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 9 മുതലാണ് ചോദ്യം ചെയ്യൽ നടക്കുക.

ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.കേസിലെ വി ഐ പി ശരത് ജി നായരെയും ചോദ്യം ചെയ്യും.
എന്നാൽ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് ഹാജരാക്കിയത് പണമിടപാട് രേഖകളാണ്. ദിലീപിന്റെ വീട്ടിലെ റെയ്‌ഡിൽ ഡിജിറ്റൽ വൗച്ചർ കണ്ടെത്തി. ഉദ്യോഗസ്ഥരെ വകവരുത്തും എന്ന് പറഞ്ഞതിന്റെ തെളിവുകളും ഹാജരാക്കി.

Read Also : ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം; തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് റിട്ട.എസ്പി ജോര്‍ജ് ജോസഫ് 24നോട്

അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്. . പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

Story Highlights : actress assault case-GOVT in the Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top