കേന്ദ്രബജറ്റില്‍ സ്വര്‍ണ സേവിങ്‌സ് അക്കൗണ്ട് പ്രഖ്യാപിക്കുമെന്ന് സൂചന

വരുന്ന കേന്ദ്രബജറ്റില്‍ സ്വര്‍ണ സേവിങ്‌സ് അക്കൗണ്ട് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. സ്വര്‍ണം ആഭരണമായോ മറ്റ് ഭൗതിക വസ്തുക്കളുടെ രൂപത്തിലോ വാങ്ങി വെക്കുന്നതിനെ നിരുത്സാഹപ്പെടുത്തി ബാങ്കുകളില്‍ സ്വര്‍ണം സമ്പാദ്യമാക്കുന്ന ശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് പദ്ധതി. റിക്കറിങ് നിക്ഷേപങ്ങള്‍ പോലെ സ്വര്‍ണ സേവിങ്‌സ് അക്കൗണ്ടുകളും ക്രമമായി നിക്ഷേപം വളര്‍ത്താന്‍ സഹായിക്കുന്ന വിധത്തിലുള്ളവയായിരിക്കും.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും സമ്പാദ്യം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ ഒരു അന്തരീക്ഷമുണ്ടാക്കാനാകും കേന്ദ്രം ശ്രമിക്കുക. ഗോള്‍ഡ് വാല്യു ചെയിനില്‍ എല്ലാ നിക്ഷേപകരേയും ഉള്‍പ്പെടുത്തി പുതിയ സ്വര്‍ണ നയത്തിന് രൂപം നല്‍കുക എന്നതാകും സര്‍ക്കാരിന്റെ ലക്ഷ്യം.
നിക്ഷേപം വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ണ സേവിങ്‌സ് അക്കൗണ്ടുകളില്‍ സ്ഥിരമായി നിക്ഷേപം നടത്താം. അതാത് സമയത്തെ സ്വര്‍ണ വില അനുസരിച്ച് ഈ സമ്പാദ്യം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനും അവസരമുണ്ടാകും. ഇത് ആഭരണങ്ങളുടെ രൂപത്തിലോ മറ്റ് വിധത്തിലോ ഉള്ള ഫിസിക്കല്‍ ഗോള്‍ഡിന്റെ ഡിമാന്റ് കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ രീതിയിലാകും നിക്ഷേപകന് പണം ലഭിക്കുക. ഡിജിറ്റല്‍ ഗോള്‍ഡിന്റെ ക്രയവിക്രയത്തെ ക്രമീകരിക്കാനും ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകാനിടയുണ്ട്.
Story Highlights : gold saving account union budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here