Advertisement

ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള; ജയസൂര്യ മികച്ച നടൻ

January 24, 2022
3 minutes Read

ഇരുപതാമത് ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. കൊവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല.

Read Also : ദിലീപിനെതിരെ പുതിയ സാക്ഷി; 24 Exclusive

ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ നോമിനേഷൻ ലഭിച്ച, റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരം നേടിയ തമിഴ് സിനിമ ‘കൂഴങ്ങൾ’ മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ‘സണ്ണി ‘ യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത ‘ദി പോർട്രൈറ്‌സ്’ ഷരീഫ് ഈസ സംവിധാനം ചെയ്ത ‘ആണ്ടാൾ’, മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ‘എന്നിവർ’ എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും ‘മണ്ണ്’ മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്.

Story Highlights : jayasurya-bagged-best-actor-at-dhaka-international-film-festival-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top