Advertisement

ഇ-ഫയൽ സംവിധാനം തടസപ്പെടും; അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ ഫയൽ നോട്ടം തടസപ്പെടും

January 24, 2022
1 minute Read

ഓൺലൈൻ വഴി ഫയലുകൾ പരിശോധിക്കുന്ന ഇ-ഫയൽ സംവിധാനം 5 ദിവസം പ്രവർത്തിക്കില്ല. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ ഫയൽ നോട്ടം തടസപ്പെടും. കൊവിഡ് ബാധിച്ച മന്ത്രിമാരുടെ ഇ-ഫയൽ സംവിധാനവും തടസപ്പെടും.

കൂടാതെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ കത്ത് നൽകി. സെക്രട്ടേറിയറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

Read Also : സിനിമ നീണ്ടുപോകുന്നതിൽ മാനസിക ബുധിമുട്ട് ഉണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വിളിച്ചുപറഞ്ഞിരുന്നു; സംവിധായകൻ റാഫി ക്രൈംബ്രാഞ്ച് ഓഫീസിൽ

വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര സാഹചര്യത്തിലൂടെയാണ് ക്യാമ്പസ് കടന്നുപോകുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു.

സെക്രട്ടേറിയേറ്റിൽ 40% ജീവനക്കാരും കൊവിഡ് ബാധിതരാണ്. പഞ്ചിംഗ് നിര്‍ത്തണം. 50% ഹാജരാക്കണം. മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച്ച അവധി നല്‍കുക. സെക്രട്ടേറിയറ്റ് സെക്ഷനുകള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

Story Highlights : pinarayivijayan-efiling-wont-available-for-5days-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top