യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്

യുഎഇയിൽ ഡ്രോണുകൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ചേര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അബൂദബിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ( uae bans drone )
ലൈറ്റ് സ്പോര്‍ട്സ് എയര്‍ ക്രാഫ്റ്റുകള്‍ അടക്കം എല്ലാത്തരം ഡ്രോണുകളും പറപ്പിക്കുന്നതിനാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയരിക്കുന്നത്..ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്നതിനും ദുഷ്പ്രവണതകൾ ഇല്ലാതാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Read Also : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും സൈന്യത്തിന് കൈമാറും
അതേസമയം, ഡ്രോണുകളുടെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികളോ വാണിജ്യ പ്രവര്‍ത്തനങ്ങളോ തുടരുന്നതില്‍ വിലക്കില്ല. ഡ്രോണുകൾ ഉപയോഗിച്ചുള്ള തൊഴിൽരംഗങ്ങളിൽ ഉള്ളവരും സിനിമ, പരസ്യ ചിത്രീകരണ പദ്ധതികൾ ഉള്ളവരും ബന്ധപ്പെട്ട ലൈസൻസിങ് വകുപ്പുകളിൽ അനുമതി തേടാൻ തയ്യാറാകണം.
എന്നാൽ, വ്യവസ്ഥകൾ ലംഘിക്കുന്നവർ കർശന നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പുനൽകി. അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Story Highlights : uae bans drone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here