Advertisement

‘അക്രമം കൊണ്ടും സർവാധിപത്യ പ്രവണത കൊണ്ടും നിയന്ത്രിച്ച് നിർത്താമെന്ന് കരുതരുത്’; കൊടുമൺ ആക്രമണത്തെ അപലപിച്ച് സിപിഐ മുഖപത്രം

January 25, 2022
2 minutes Read

കൊടുമൺ ആക്രമണത്തെ അപലപിച്ച് സി പി ഐ മുഖപത്രം. അക്രമ രാഷ്ട്രീയത്തിന്റെ അനുഭവ പഠനങ്ങൾ വിസ്മരിക്കരുതെന്ന് സി പി ഐ എമ്മിനോട് സി പി ഐ നിർദേശിച്ചു. അക്രമം കൊണ്ടും സർവാധിപത്യ പ്രവണത കൊണ്ടും നിയന്ത്രിച്ച് നിർത്താമെന്ന് കരുതരുതെന്നും സി പി ഐ മുഖപത്രം.

പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കവും സംഘര്‍ഷവും ദിവസങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു. എന്നാൽ ആ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. സിപിഐക്കാരെ ഉടുമുണ്ടുരിഞ്ഞ് നടുറോഡിലിട്ട് ചവിട്ടുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

Read Also : പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ 24ന്

സിപിഎം -സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് കൊടുമണ്‍, അങ്ങാടിക്കല്‍ മേഖല. സിപിഐ പ്രവര്‍ത്തകരായ രണ്ടുപേരെ പത്തിലധികം വരുന്ന ആളുകളാണ് വളഞ്ഞിട്ട് ആക്രമിച്ചത്. നിലത്തുവീണ ഒരു പ്രവര്‍ത്തകനെ വീണ്ടും മുഖത്തിനും നെഞ്ചിനും വയറിനും ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Story Highlights : CPI front page condemns Kodumon attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top