Advertisement

ലോകായുക്ത ഭേദഗതി; അഴിമതിയിൽ കുടുങ്ങിക്കിടക്കുന്ന ചില ആളുകളെ രക്ഷിക്കാൻ; കേന്ദ്രമന്ത്രി വി മുരളീധരൻ

January 25, 2022
1 minute Read

ലോകായുക്ത ഭേദഗതിയിൽ സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പുതിയ ഓർഡിനൻസ് വഴി അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി നടത്തിയെന്ന ബോധ്യം അവർക്ക് ഉണ്ട്, രക്ഷപ്പെടാനുള്ള നീക്കമാണ് ഭേദഗതി വഴി നടത്തുന്നത്. ഓർഡിനൻസിന്റെ രാഷ്ട്രീയപരമായും നിയമപരമായും ബിജെപി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ലോകായുക്തയുടെ അധികാരം കവരുന്ന വിധത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കരുതെന്ന ആവശ്യവുമായി യുഡിഎഫ്. മുന്നണിയുടെ പ്രതിനിധി സംഘം ഇതുമായി ബന്ധപ്പെട്ട് ഗവർണറെ കാണും.

ജനുവരി 27 വ്യാഴാഴ്ച രാവിലെ യുഡിഎഫ് സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് തീരുമാനിച്ചത്.

Read Also : സന്തോഷ് ട്രോഫി മാറ്റിവച്ചു

കൂടാതെ ലോകായുക്തയുടെ അധികാരം കുറക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഗവർണർക്ക് കത്ത് നൽകി. ലോകായുക്തയുടെ നിർദേശങ്ങൾ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

അഴിമതിയാരോപണത്തിൽ ലോകായുക്ത കണ്ടെത്തലുണ്ടായാൽ സർക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ ലോകായുക്ത സർക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സർക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് വെക്കാം. പുതിയ ഭേദഗതി നിലവിൽ വന്നാൽ, ലോകായുക്തക്ക് പരാതി നൽകിയാൽ കാര്യവുമില്ലെന്ന നിലയിലേക്കെത്തും. ഇതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Story Highlights : v-muraleedharan-about-lokayata-amanmednt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top