ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം; രണ്ട് പൊലീസുകാർക്ക് വീഴ്ച്ച പറ്റിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്

കാസർഗോഡ് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച പറ്റിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഗ്രേഡ് എസ്.ഐ നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു മോൻ എന്നിവർക്കാണ് വീഴ്ച്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് പേരും കാസർഗോഡ് എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎമ്മിന് കൈമാറിയിട്ടുണ്ട്. ( kasargod national flag hoisting issue )
റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് തലകീഴായി പതാകയുയര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്. തലകീഴായി ഉയര്‍ത്തിയ പതാകയ്ക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസ്സിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസ്സിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയും ചെയ്തു.
തുടർന്ന് സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിഹേഴ്സൽ നടത്തിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.
കാസര്‍കോട് പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പ്രതികരിച്ചു. റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. ഇന്ത്യൻ ദേശിയ പതാകയെ അവഹേളിച്ചവർക്കെതിരെ നടപടി വേണം, അവരെ വെറുതെ വിടാൻ പാടില്ല. മാതൃകാപരമായ ശിക്ഷ അവർക്ക് കൊടുക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
Story Highlights : kasargod national flag hoisting issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here