ഹൈക്കോടതിയില്‍ വീണ്ടും രാത്രി സിറ്റിംഗ്; പരിഗണിച്ചത് ഭുവനേശ്വര്‍ എയിംസിലെ മലയാളി ഡോക്ടറുടെ ഹര്‍ജി

കേരള ഹൈക്കോടതിയില്‍ വീണ്ടും രാത്രി സിറ്റിംഗ്. ഭുവനേശ്വര്‍ എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് എംഡിക്ക് അഡ്മിഷന് നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. നാളെ വൈകിട്ട് 5 മണി വരെ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്നാണ് നിര്‍ദേശം. കേസ് നാളെ രാവിലെ 11 മണിക്ക് വീണ്ടും പരിഗണിക്കും.
വയനാട് സ്വദേശി ശരത് ദേവസ്യയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരത് ദേവസ്യക്ക് അഡ്മിഷന് നിഷേധിച്ചത്. പ്രവേശന നടപടികള്‍ ഇന്ന് വൈകിട്ട് 5ന് അവസാനിച്ചതായി ശരത് ദേവസ്യയെ എയിംസ് അധികൃതര്‍ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിക്കായി അഡ്വ.പി.പി.ബിജു, അഡ്വ.റമീസ്.പി.കെ എന്നിവരാണ് ഹാജരായത്.
Read Also : ഥാർ ലേലം; ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രി സിറ്റിംഗ് നടത്തിയത്. വെള്ളത്തിന്റെ പണം നല്‍കാതെ തീരം വിടാന്‍ ശ്രമിച്ച കൊച്ചി തുറമുഖത്തുള്ള എംവി ഓഷ്യന്‍ വൈറസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയാണ് ഹൈക്കോടതി തടഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍.
Story Highlights :kerala high court, night sitting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here