ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ, മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു പൊലീസ് – എക്സൈസ് അധികൃതരുടെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് കഞ്ചാവ് കടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
Read Also : മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; പരീക്ഷണത്തിന് അനുമതി, 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം
Story Highlights : 50-kg-of-cannabis-seized-from-an-ambulance-in-malappuram-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here