യുപിയില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാജ് ബബ്ബാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. രാജ് ബബ്ബറിനെ കോണ്‍ഗ്രസിന്റെ താരപ്രചാരകനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നത് സംബന്ധിച്ച് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ബബ്ബാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍.
ദിവസങ്ങള്‍ക്കുമുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചതിനു പിന്നാലെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതായി ആര്‍പിഎന്‍ സിംഗ് അറിയിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയയിരുന്നു പ്രഖ്യാപനം.
Read Also : ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു
‘ഇത് എനിക്കൊരു പുതിയ തുടക്കമാണ്. ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ ശ്രീ ജെപി നദ്ദയുടെയും നായകത്വത്തിലും വഴികാട്ടലിലും രാജ്യനിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ ഞാന്‍ കാത്തിരിക്കുന്നു.’- ആര്‍പിഎന്‍ സിംഗ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ആയി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട പദ്രൗനയില്‍ തന്നെയാവും അദ്ദേഹം ബിജെപിക്ക് വേണ്ടിയും മത്സരിക്കുക.
Story Highlights : raj babbar, congress, uttarpradesh, SP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here