‘എന്റെ ഗാനാ സുനോ’; കൊട്ടി പാടി ഐശ്വര്യാ ലക്ഷ്മിയും രമേശ് പിഷാരടിയും

മേശയിൽ കൊട്ടി പാടി ഐശ്വര്യാ ലക്ഷ്മിയും രമേശ് പിഷാരടിയും. അർച്ചന 31 നോട്ട് ഔട്ടിലെ മനാസുനോ, എന്റെ ഗാനാ സുനോ എന്ന പാട്ടാണ് രമേശ് പിഷാരടിയും ഐശ്വര്യാ ലക്ഷ്മിയും ചേർന്ന് പാടിയത്. ഈ വിഡിയോ പോസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് ഐശ്വര്യ നൽകിയ തലക്കെട്ട്. ( aishwarya pisharody song )
അഖിൽ അനിൽ കുമാർ സംവിധാനം ചെയ്ത അർച്ചന 31 നോട്ട് ഔട്ടിൽ ഐശ്വര്യ ലക്ഷ്മിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Read Also :“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…
ചിത്രത്തിലെ മനാസുന എന്ന ഗാനം ഇന്ന് പുറത്ത് വന്നിരുന്നു. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ ഗാനം പങ്കുവച്ചിട്ടുണ്ട്.
Story Highlights : aishwarya pisharody song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here