മാറ്റിയ ഫോണുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടാകും; സമയം നീട്ടിനല്‍കുന്തോളം തെളിവ് നശിപ്പിക്കപ്പെടുമെന്ന് ബൈജു കൊട്ടാരക്കര

ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് സമയം നീട്ടിനല്‍കുന്തോറും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. ഫോണോ മറ്റ് തെളിവുകളോ പ്രതിക്ക് പരിശോധിക്കാന്‍ നല്കുന്ന പതിവ് നിലവിലില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ കോടതിക്കോ ആണ് കൈമാറണ്ടേത്. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നാണ് ദിലീപ് പറയുന്നത്. എങ്കില്‍ ആ ഫോണുകളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്’.
‘ദിലീപിന്റെ വാദം പോലെ ഫോണുകള്‍ മുംബൈയിലോ ഹൈദരാബാദിലോ ഒന്നും പോയിട്ടുണ്ടാകില്ല. സമയം നീട്ടി നല്കുന്തോളം തെളിവ് നശിപ്പിക്കപ്പെടാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. ഞാനൊരു കൊലപാതകം ചെയ്തിട്ട് കേസ് വരുമ്പോള്‍ കൊല്ലാനുപയോഗിച്ച തോക്ക് അമേരിക്കയിലാണെന്ന് പറഞ്ഞാല്‍ എന്താകും സ്ഥിതി? നിയമവ്യവസ്ഥിതിയെ പോലും വിശ്വാസമില്ലാതാക്കുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകാതിരിക്കാനാണ് കേസുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് പറയുന്നത്. ദിലീപ് ഫോണുകള്‍ മാറ്റിയത് കേസ് രജിസ്റ്റര്‍ ചെയ്ത അന്ന് തന്നെയാണ്. നിര്‍ണായക വിവരങ്ങള്‍ ആ ഫോണുകളില്‍ ഉണ്ടെന്നാണ് അതിനര്‍ത്ഥം. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അന്വേഷണ സംഘം റെയ്ഡ് നടത്തി ഫോണുകള്‍ പിടിച്ചെടുക്കണമായിരുന്നു’. ബൈജു കൊട്ടാരക്കര ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ഫോണുകള്‍ മുംബൈയിലെന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടാകില്ലെന്ന് ഹൈക്കോടതി
അതേസമയം എല്ലാ ഫോണുകളും കോടതിക്ക് കൈമാറാന്‍ കഴിയില്ലെന്നാണ് ദിലീപിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നും അതിന്റെ കാരണം കോടതിയെ അറിയിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന് തിരിച്ചടിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ആറ് ഫോണുകളും കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണം. ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് മുദ്രവച്ച കവറില്‍ ഫോണുകള്‍ കൈമാറേണ്ടത്.
Story Highlights : baiju kottarakkara, dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here