പഞ്ചാബില്‍ തുടര്‍ഭരണം ഉറപ്പ്; പ്രകടനപത്രിക സമിതി അംഗം അലക്‌സ്.പി.സുനില്‍ 24നോട്

പഞ്ചാബില്‍ തുടര്‍ഭരണം ഉറപ്പെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക സമിതി അംഗം അലക്‌സ് പി സുനില്‍ ട്വന്റിഫോറിനോട്. മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗിനെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. വ്യവസായം, കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും പ്രകടന പത്രിക പുറത്തിറക്കുക. മദ്യവില്‍പ്പനയ്ക്ക് കേരള മോഡല്‍ ബിവറേജസ് കോര്‍പറേഷനും ആരംഭിക്കും. പഞ്ചാബില്‍ ആം ആദ്മി തരംഗമില്ലെന്നും അലക്‌സ് പി സുനില്‍ വ്യക്തമാക്കി.
‘ഛന്നി സാഹിബിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ വന്നതോടുകൂടി കോണ്‍ഗ്രസിന് എന്ത്‌ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ജനങ്ങളില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അതിന്റെ പ്രതിഫലനം കാണുന്നുമുണ്ട്. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയൊക്കെ മാറി പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിച്ചുതുടങ്ങിയ ഘട്ടമാണിത്’. അല്ക്‌സ് പി സുനില്‍ പറഞ്ഞു.
അടുത്ത മാസം 20നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും. 2017ല്‍ 117ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 18 സീറ്റ് ശിരോമണി അകാലിദളിനും 20 സീറ്റ് എഎപിക്കും ലഭിച്ചു.
Read Also : ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: കോൺഗ്രസിലേക്ക് തിരികെയെത്തിയ ഹരക് സിംഗ് റാവത്തിനു സീറ്റില്ല
അതേസമയം ഇന്നലെ ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ ഡോ മനോഹര്‍ സിംഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബസ്സി പഠാനയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.എല്‍.എ ഗുര്‍പ്രീത് സിംഗ് ജി.പിക്കെതിരെ മനോഹര്‍ സിംഗ് മത്സരിക്കും. കോണ്‍ഗ്രസ് സീറ്റ് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മനോഹര്‍ സിംഗ് തീരുമാനിച്ചത്.
Story Highlights : punjab congress, Alex P Sunil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here