ഡിആർസ് ഉണ്ടായിരുന്നെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസ് നേടിയേനെ

കളിക്കുന്ന കാലത്ത് റിവ്യൂ സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ ഒരു ലക്ഷം റൺസ് നേടിയേനെ എന്ന് മുൻ പാക് താരം ഷൊഐബ് അക്തർ. സച്ചിൻ അന്ന് നേരിട്ടത് വസീം അക്രം, ഷെയിൻ വോൺ തുടങ്ങിയ ബൗളർമാരെയാണ്. അതിനു ശേഷം പുതുതലമുറയെയും അദ്ദേഹം നേരിട്ടു. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ മികച്ച ബാറ്ററാണെന്നും അക്തർ പറഞ്ഞു.
“നിങ്ങൾക്ക് രണ്ട് ന്യൂ ബോളുകൾ ലഭിക്കും. നിയമങ്ങൾ മാറ്റി. ബാറ്റർക്ക് ഇപ്പോൾ കൂടുതൽ ആനുകൂല്യമുണ്ട്. ഇപ്പോൾ മൂന്ന് റിവ്യൂകളും ഉണ്ട്. അന്ന് മൂന്ന് റിവ്യൂ ഉണ്ടായിരുന്നെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസ് നേടിയേനെ. അദ്ദേഹത്തോട് എനിക്ക് അനുകമ്പയുണ്ട്. അതിനു കാരണം എന്താണെന്നുവെച്ചാൽ, അദ്ദേഹം ആദ്യം നേരിട്ടത് വസീം അക്രം, വഖാർ യൂനിസ് തുടങ്ങിയവരെയാണ്. എന്നിട്ട് ഷെയ്ൻ വോൺ, ബ്രെറ്റ് ലീ, അക്തർ എന്നിവരെ നേരിട്ടു. അതിനു ശേഷം പുതുതലമുറയിലെ പേസർമാരായിരുന്നു എതിരാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ മികച്ച ബാറ്ററാണ്.”- അക്തർ പറഞ്ഞു.
200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15,921 റൺസും 463 ഏകദിനങ്ങളിൽ നിന്ന് 18,426 റൺസുമാണ് സച്ചിൻ്റെ സമ്പാദ്യം.
Story Highlights : Shoaib Akhtar DRS Sachin Tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here