ജോ ബൈഡനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ കുറ്റം ചുമത്തി രഹസ്യാന്വേഷണ വിഭാഗം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ യുഎസ് രഹസ്യാന്വേഷണ വിഭാഗം കുറ്റം ചുമത്തി. കാന്‍സാസില്‍ നിന്നുള്ള സ്‌കോട്ട് റയാന്‍ മെറിമാന്‍ എന്ന ആള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ദൈവം പറഞ്ഞിട്ടാണ് താന്‍ ബൈഡന് അടുത്തെത്താന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തോട് വിശദീകരിച്ചത്. യുഎസിന്റെ ഹൃദയഭാഗത്തിരിക്കുന്ന വിഷപാമ്പിന്റെ തല വെട്ടാന്‍ ദൈവം തന്നോട് പറഞ്ഞെന്നായിരുന്നു ഇയാളുടെ വിചിത്രമായ ന്യായീകരണം.
ജോ ബൈഡന് ഒരു സന്ദേശം നല്‍കാനായാണ് താന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബൈഡന്റെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും ദയവുചെയ്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പോയിത്തരണമെന്നും അപേക്ഷിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇയാള്‍ പറഞ്ഞു.
ഇയാളില്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്. വൈറ്റ് ഹൗസിലേക്ക് ഫോണ്‍ ചെയ്ത ശേഷം താന്‍ തോക്കില്ലാതെ മൂന്ന് വെടിയുണ്ടകളുമായി ഇപ്പോള്‍ അങ്ങോട്ട് വരുമെന്ന് ഇയാള്‍ പറഞ്ഞതായാണ് വിവരം. പിന്നീട് കുറച്ച് സമയത്തിനുശേഷം വീണ്ടും ഫോണില്‍ വിളിച്ച് താന്‍ രണ്ട് മിനിറ്റിനകം വൈറ്റ് ഹൗസിലെത്തുമെന്ന് പറയുകയുമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ പിടിയിലായത്.
Story Highlights : us secreat agency charged case against man threaten Joe biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here