Advertisement

സീ ന്യൂസ് അഭിപ്രായസര്‍വേ: മണിപ്പൂരില്‍ ബിജെപി 37 സീറ്റുകള്‍വരെ നേടുമെന്ന് പ്രവചനം

January 29, 2022
2 minutes Read

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ സര്‍വേ. മണിപ്പൂരില്‍ 33 മുതല്‍ 37 സീറ്റുകള്‍ വരെ നേടി ബിജെപിക്ക് ഭരണത്തുടര്‍ച്ച നേടാന്‍ കഴിയുമെന്നാണ് സര്‍വേ പറയുന്നത്. 41 ശതമാനം വോട്ടുവിഹിതം നേടാന്‍ ബിജെപിക്ക് കഴിയുമെന്ന് സര്‍വേ പ്രവചിക്കുന്നുണ്ട്. 30 ശതമാനം വോട്ട്‌വിഹിതം നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേഫലം പറയുന്നു.

പൊളിറ്റിക്കല്‍ ക്യാംപെയ്ന്‍ മാനേജ്‌മെന്റ് കമ്പനിയായ ഡിസൈന്‍ ബോക്‌സ്ഡുമായി ചേര്‍ന്നാണ് സീ ന്യൂസ് അഭിപ്രായ സര്‍വേ നടത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 13 മുതല്‍ 17 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. സര്‍വേ അനുസരിച്ച് എന്‍ പി എഫിന് എട്ട് ശതമാനവും എന്‍ പി പിക്ക് അഞ്ച് ശതമാനവും വോട്ട് നേടാനാകും. മറ്റുള്ളവര്‍ക്ക് 16 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.

Read Also : മണിപ്പൂർ തെരഞ്ഞെടുപ്പ് 2022: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, വിശദാംശങ്ങൾ

ബിജെപിക്ക് ഭരണത്തുടര്‍ച്ച നേടാനായാല്‍ നിലവിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് പ്രവചനം. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം പേരാണ് ബിരേന്‍ സിങിനെ അനുകൂലിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒക്രാം ഇബോബി സിങ് മുഖ്യമന്ത്രിയാകുന്നതിനെ 19 ശതമാനം പിന്തുണച്ചു. അടുത്ത മാസം 12നാണ് മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights : Zee news opinion survey manipur assembly election bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top