നിയോകോവ് പുതിയ വൈറസല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]

ജനങ്ങളിൽ ഭീതി നിറയ്ക്കുകയാണ് നിയോകൊവ് എന്ന വൈറസിനെ കുറിച്ചുള്ള പ്രചാരണങ്ങൾ. കൊവിഡിന്റെ പുതിയ വകഭേദമാണ് നിയോകൊവ് എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്ന്. ഈ വൈറസ് ബാധിക്കുന്ന മൂന്നിൽ ഒരാൾ മരിക്കുമെന്നും അവകാശവാദങ്ങൾ ഉണ്ട്. എന്നാൽ ഇത് രണ്ടും വാസ്തവ വിരുദ്ധമാണ്. ( truth about neocov 24 fact check )
കൊവിഡിന് കാരണമാകുന്ന സാർസ് കോവ് 2 എന്ന വൈറസിന് സമാനമാണ് നിയോകൊവ്. എന്നാല് ഇത് കൊവിഡിന്റെ വകഭേദമല്ല. നിയോകൊവ് ഒരു പുതിയ വൈറസുമല്ല.
Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ
2013 ലാണ് നിയോകൊവ് ആദ്യമായി വവ്വാലുകളിൽ കണ്ടെത്തിയത്. മനുഷ്യരിൽ ഈ വൈറസ് സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നിയോകൊവ് ബാധിച്ച് ഇതുവരെ ഒരു മനുഷ്യനും മരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
Story Highlights : truth about neocov 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here