Advertisement

ഗോപി ഉഷ ദമ്പതികൾക്ക് വീട് ഒരുങ്ങി; സഹായം ട്വന്റിഫോർ വാർത്തയെ തുടർന്ന്

January 31, 2022
1 minute Read

കൊച്ചി നായരമ്പലത്തെ ഗോപി ഉഷ ദമ്പതികൾക്കളുടെ വീട് എന്ന സ്വപ്നത്തിന് സാക്ഷാത്കാരം. ട്വന്റി ഫോർ വാർത്തയെത്തുടർന്ന് ഡോ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റാണ് വൃദ്ധ ദമ്പതികൾക്ക് വീടൊരുക്കിയത്. വീടിൻ്റെ താക്കോൽദാനം ട്രസ്റ്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് താണിയത്ത് നിർവഹിച്ചു.

2021 ഓഗസ്റ്റിലാണ് ഗോപി ഉഷ വൃദ്ധ ദമ്പതികൾക്കളുടെ ദുരവസ്ഥ ട്വന്റി ഫോർ വർത്തയാക്കിയത്. അടച്ചുറപ്പില്ലാത്ത ചെറു കുടിലിൽ വർഷങ്ങൾ ആയി ഇവർ കഴിയുകയായിരുന്നു. ലൈഫ് മിഷൻ വഴി വീട് എന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു. ട്വന്റി ഫോർ വാർത്ത നൽകി ഉടൻ വൃദ്ധ ദമ്പതികൾക്ക് സഹായവുമായി ഡോ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി.

സ്വപ്ന ഭവനം യഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് ദമ്പതികൾ പറഞ്ഞു. ട്രസ്റ്റിനും ട്വന്റി ഫോറിനും നന്ദി. പണി നടക്കുമ്പോൾ സഹായത്തിന് എത്തിയ നാട്ടുകാർക്കും നന്ദി. ദീപം തെളിയിച്ചതാണ് വീടിൻ്റെ താക്കോൽദാനം ഫാ. ഫ്രാൻസിസ് താണിയത്ത് നിർവഹിച്ചത്.

1500 പേർക്ക് വീടൊരുക്കിയ ട്രസ്റ്റാണ് ഡോ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്. വളരെ സന്തോഷം നൽകുന്ന ദിവസമാണ് ഇതെന്ന് ഫാ. ഫ്രാൻസിസ് താണിയത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. പൂർത്തിയായ 20 വീടുകളുടെ താക്കോൽദാനം നാളെ നടക്കും. പ്രതിവർഷം 40 മുതൽ 50 വീടുകൾ വരെ വീടുകൾ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : house-for-gopi-and-usha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top