Advertisement

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരും

January 31, 2022
2 minutes Read
kerala continues sunday lockdown

സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലേകന യോ​ഗത്തിലാണ് തീരുമാനം. ജില്ലകളിലെ നിയന്ത്രണത്തിലും മാറ്റമലില്ല. ( kerala continues sunday lockdown )

എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം തുടരുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്ത അവലോകന യോ​ഗത്തിന് ശേഷം മാത്രമേ ഇനിയും നിയന്ത്രണങ്ങൾ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു.

കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റ​ഗറിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ തുടരും.

Read Also : കുറയാതെ കൊവിഡ്; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം

കാറ്റഗറി 1 (Threshold 1)

നിലവിൽ മലപ്പുറം, കോഴിക്കോട്, ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.

ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

കാറ്റഗറി 2 (Threshold 2)

നിലവിൽ എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളാണ് കാറ്റഗറി 2ൽ ഉള്ളത്.

ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കാറ്റഗറി 3 (Threshold 3)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളാണ് ഈ വിഭാ​ഗത്തിൽ

ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

കാസർ​ഗോഡ് ജില്ലയിൽ നിയന്ത്രണങ്ങളില്ല.

Story Highlights : kerala continues sunday lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top