പത്ത് അടി നീളമുള്ള ദോശ കഴിച്ചു തീർത്താൽ 71,000 രൂപ സമ്മാനം !

നല്ല നെയ്യിൽ മൊരിഞ്ഞ ചൂട് ദോശ…ഒപ്പം കടുകിട്ട് താളിച്ച ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നില്ലേ ? എത്ര ദോശ വരെ നിങ്ങൾക്ക് കഴിക്കാൻ സാധിക്കും ? പത്തടി നീളമുള്ള ഭീമൻ ദോശ കഴിച്ച് താർക്കാൻ സാധിക്കുമോ ? എങ്കിൽ 71,000 രൂപ നിങ്ങൾക്ക് സ്വന്തം ! ( 10ft long masala dosa )
ഇൻസ്റ്റഗ്രാം ഫുഡ് ബ്ലോഗിംഗ് പേജായ ഡൽഹി ടമ്മിയിലൂടെയാണ് ഈ ദോശ കഥ പുറത്തുവന്നത്. വലിയ തവയിൽ ദോശമാവ് ഒഴിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് മാവിലേക്ക് എണ്ണ തേച്ച് വേവിക്കും. പിന്നീട് ഒരു ലെയർ ഉരുളക്കിഴങ്ങ് മസാല കൂടി ചേർത്ത് മടക്കും. ഒരു പാത്രം നിറയെ സാമ്പിറനും ചമ്മന്തിക്കും, എക്ട്രാ മസാലയ്ക്കുമൊപ്പം വിളമ്പും. ഒടുവിലായി ചീസ് ചേർത്ത് ദോശ അലങ്കരിക്കുന്നുമുണ്ട്.
Read Also : ഈ ഹോട്ടലിൽ ദോശ തലയ്ക്ക് മീതെ പറക്കും ! ഇത് പറക്കും ദോശ ! വിഡിയോ
ഡൽഹി ഉത്തം നഗറിലെ സ്വാമി ശക്തി സാഗർ എന്ന ഹോട്ടലിലാണ് ഈ കൊതിയൂറു ദോശ തയാറാക്കുന്നത്. ദോശ കഴിച്ചു തീർക്കുന്നവർക്ക് 71,000 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വിഡിയോ ഇതിനോടകം 40 ലക്ഷത്തിലേറെ പേരാണ് കണ്ടത്.
Story Highlights : 10ft long masala dosa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here