ബജറ്റ് 2022: വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം നടത്തുകയാണ്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റിലുണ്ട്. യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്.
വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ക്ലാസിന് ഒരു ചാനല്‍ പദ്ധതി നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ട്.
Story Highlights : budget 2022 education sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here