‘ഗരീബ് കല്യാൺ’ ബജറ്റ്; 25 വർഷത്തെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് കേന്ദ്ര ബജറ്റെന്ന് ജെ.പി നദ്ദ

കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഇത്തവണത്തെ ബജറ്റ് ‘ഗരീബ് കല്യാൺ’ ബജറ്റാണ്. പാവപ്പെട്ടവർ, ദരിദ്രർ, തൊഴിലാളികൾ എന്നീ വിഭാഗത്തെ ശാക്തീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് നദ്ദ പ്രതികരിച്ചു. വെറും ഒരു വർഷത്തെ വികസന പദ്ധതികൾക്കുള്ള അജണ്ടയല്ല ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നും അടുത്ത 25 വർഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ ബ്ലൂപ്രിന്റാണിതെന്നും ജെപി നദ്ദ വ്യക്തമാക്കി.
സാമൂഹ്യനീതിയും സമത്വവും എന്ന സർക്കാരിന്റെ നയത്തിന് അനുസൃതമാണ് ബജറ്റ്, ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകുമെന്നും ജെപി നദ്ദ പറഞ്ഞു.
ആത്മ നിർഭർ ഭാരതിന് കീഴിലുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സംരംഭം ഇത്തവണ 7 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉയർത്തിക്കാട്ടി, ഈ സംരംഭത്തിന് കീഴിൽ ഏകദേശം 80 ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്നും ഇതിനായി 48,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്
Read Also : ‘ഇത് ബജറ്റല്ല, തെരഞ്ഞെടുപ്പ് പ്രകടന പത്രിക’; ശിവസേന
മലമ്പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വികസനം നൽകുന്നതിനാണ് 2022-23ലെ ബജറ്റ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഈ ബജറ്റ് ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു. ബജറ്റിന്റെ വലുപ്പം 39.45 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു, ഇത് കൊവിഡ് മഹാമാരി സമയത്ത് പോലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർന്നുവെന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Budget a blueprint of country’s development in next 25 years: JP Nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here