Advertisement

‘കൊവിഡ് പഴയതുപോലെ അപകടകാരിയല്ല’; നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെന്മാർക്ക്

February 1, 2022
1 minute Read

കൊവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെന്മാർക്ക്. കൊവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഒമിക്രോൺ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ പടരുന്നത്. ഒമിക്രോൺ വകഭേദം അത്ര ഗുരുതരമായതല്ല എന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. മാത്രമല്ല, ഉയർന്ന വാക്സിനേഷൻ നിരക്കും ഡെന്മാർക്കിലുണ്ട്. ഇതൊക്കെ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിൽ നിർണായകമായി.

നിയന്ത്രണങ്ങൾ എല്ലാം നീക്കുകയല്ല എന്ന് പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. ശരത് കാലത്ത് എന്ത് സംഭവിക്കുമെന്നറിയില്ല. ചിലപ്പോൾ പുതിയ വകഭേദം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി രാജ്യത്ത് ദിനേന 50,000ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവർ കുറവാണ്.

യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ്. കഴിഞ്ഞ ആഴ്ച, മാസ്ക് ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും ഇംഗ്ലണ്ട് പിൻവലിച്ചിരുന്നു. കൊവിഡ് പോസിറ്റീവായാൽ സ്വയം ഐസൊലേറ്റ് ആവുക എന്നത് മാത്രമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ നിയമ. കൊവിഡിനൊപ്പം ജീവിക്കുക എന്ന രീതിയാണ് അവിടെ സ്വീകരിക്കുന്നത്.

Story Highlights : Denmark ends covid restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top